വീണ്ടും പൊതുമേഖല ഓഹരി വിൽപ്പന

ഭാരത് പെട്രോളിയത്തിനും എയർ ഇന്ത്യയ്ക്കും പിന്നാലെ വീണ്ടും പൊതുമേഖല ഓഹരി വിൽപ്പന.സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിലെ 26 ശതമാനം ഓഹരികൾക്കായി പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എന്നിവയ്ക്ക് പിന്നാലെയാണ് ബിഇഎംഎല്ലിന്റെ ഓഹരി വിൽപ്പന സംബന്ധിച്ച നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.  ഓപ്പൺ മത്സര ബിഡ്ഡിംഗിലൂടെയാണ് വിൽപ്പന നടക്കുക, മാർച്ച് ഒന്നിനകം കമ്പനിയുടെ ലേലത്തിനായി താൽപ്പര്യപത്രം സമർപ്പിക്കണം.

Top