ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

dubai

ദുബായ്: ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്കിയിരിക്കുന്നത്.

ദുബായിലെ വിദ്യാലയങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

Top