പൊതുമേഖല ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്താന്‍ പദ്ധതി; സര്‍ക്കാരിന് വന്‍ നഷ്ടം

കൊച്ചി: പൊതുമേഖല ബാങ്കിന്റെ പദ്ധതികള്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുന്നു.

ബാങ്കുകളുടെ മൂലധനം ശക്തിപ്പെടുത്തുന്നതിന് 1.35 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാരിന് വന്‍ നഷ്ടമാണ് വരുത്തിവയ്ക്കുക.

2.11 ലക്ഷം കോടി രൂപയുടെ പദ്ധതിയാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 58,000 കോടി രൂപ ബാങ്കുകള്‍ സ്വയം വിപണിയില്‍നിന്ന് കണ്ടെത്തേണ്ടിവരും.

18,000 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമായി ലഭിക്കുക.ബാക്കി വരുന്ന 1,35,000 കോടി രൂപയ്ക്ക് ‘റീക്യാപ്പിറ്റലൈസേഷന്‍ ബോണ്ടുകള്‍’ അവതരപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പുനര്‍മൂലധനവല്‍ക്കരണം ലക്ഷ്യമിട്ടുള്ള കടപ്പത്രങ്ങള്‍ക്കാണു ‘റീക്യാപ്പിറ്റലൈസേഷന്‍ ബോണ്ട്.

ധനകമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കഷ്ടപ്പെടുമ്പോഴാണ് ബാങ്കുകളുടെ പദ്ധതി പ്രകാരമുള്ള അധിക ബാധ്യത.

ബജറ്റ് വിഹിതമായി നല്‍കുന്ന 18,000 കോടി രൂപയും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുമെന്നാണ് വിവരം.

2006ല്‍ എണ്ണക്കമ്പനികളെ സഹായിക്കാനായി 2000 കോടി രൂപയുടെ ബോണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ അധിക ബാധിതയായി മാറുകയാണ് ഉണ്ടായത്.

Top