പൊതുമേഖലാ ബാങ്കുകൾ 10,361 കോടിയുടെ വായ്പകൾക്ക് അനുമതി നൽകി: ധനമന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം പ്രകാരം 10,361.75 കോടിയുടെ വായ്പകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതില്‍ 3982.78 കോടി രൂപ വിതരണം ചെയ്തതായും ധനമന്ത്രി ട്വീറ്ററിലൂടെ അറിയിച്ചു.

കോവിഡ് കാലത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ പദ്ധതിയാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം. പ്രതിസന്ധിയിലായ സൂക്ഷ്മ – ചെറുകിട – ഇടത്തര മേഖലയെ ഉത്തേജിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

സൂക്ഷ്മ – ചെറുകിട – ഇടത്തര മേഖലയില്‍ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന് അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക.

Top