പൊതുമേഖലാ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന ചെലവും കരുതല്‍ മൂലധനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖല ബാങ്കുകള്‍ വിദേശ ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നത്. പൊതു മേഖലാ ബാങ്കുകളുടെ 216 വിദേശശാഖകളില്‍ 70ശാഖകളും പൂട്ടുമെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ വിദേശ ശാഖകളാണ് അടച്ചു പൂട്ടുക. ഒമാന്‍,യു എ ഇ തുടങ്ങയ രാജ്യങ്ങളിലുള്ള മതിയായ വരുമാനം നേടാനാകാത്ത റെമിറ്റന്‍സ് ഓഫീസുകളുടെ പ്രവര്‍ത്തനവും ബാങ്കുകള്‍ അവസാനിപ്പിക്കും.

Top