ഹരിയാന: ഹരിയാന ബെഹ്റോളയില്‍ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലിസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവര്‍ സഹോദരങ്ങളാണെന്നും പൊലിസ് പറഞ്ഞു.


