സാമ്പത്തിക സംവരണ ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

kerala hc

കൊച്ചി: മുന്നാക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. സാമ്പത്തിക അടിസ്ഥാനത്തില്‍ ഉള്ള സംവരണം ഭരണഘടനാ വിരുദ്ധവും സംവരണ തത്വങ്ങളുടെ ലംഘനവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Top