‘ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നു’; പൊതുതാത്പര്യ ഹര്‍ജി കോടതിയില്‍

കൊച്ചി: ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയൻ സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.

പൊതു റോഡുകളുടെ പകുതി ഭാഗം മാത്രം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസിനെ നിയോഗിക്കുന്നതിന്റെ ചെലവ് സംഘാടകരിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. യാത്രയ്ക്ക് പൊലീസ് അനുമതി നൽകിയിട്ടുണ്ടോയെന്ന് ഹൈക്കോടതി കഴിഞ്ഞതവണ ഹർജിക്കാരനോട് ആരാഞ്ഞിരുന്നു.

Top