നബിദിനം പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Pinaray vijayan

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യപിച്ചു.

പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.

സമൂഹ മാധ്യങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അവധി പ്രഖ്യാപിച്ചതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

Top