ഗോവ തെരെഞ്ഞെടുപ്പ് ; പോളിംഗ് ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു

പനാജി:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ പോളിംഗ് ദിനത്തില്‍ സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചു. പൊതു അവധി എല്ലാ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട,

ഗോവയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരരഞ്ഞെടുപ്പില്‍ ആകെ 332 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ വര്‍ഷം ഗോവ നിയമസഭാ തെരരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് 587 നാമനിര്‍ദ്ദേശ പത്രികകളാണ്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

 

Top