തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍:തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് ചീഫ് സെക്രട്ടറി സുഖ്ബീര്‍ സിംഗ് സന്ധുവാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്. എല്ലാ പൊതു, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കടകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവകള്‍ക്കൊക്കെ അവധിയാണ്. ഫെബ്രുവരി 14നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്

അതേസമയം, സംസ്ഥാനത്തെ റോഡ് ഷോകള്‍ക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഫെബ്രുവരി 11 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റോഡ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, 1000 പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ നടത്താം. 10നു പകരം 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും അനുവാദമുണ്ട്.

 

Top