പൊതുഭരണ വകുപ്പ് ഓഫീസില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള പൊതു ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു. 13,440 രൂപ ചെലവാക്കിയാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. കൂടുതല്‍ സെക്രട്ടറിമാര്‍ ഇനി മ്യൂസിക് സിസ്റ്റം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്.

പൊതു ഭരണ വകുപ്പില്‍ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പില്‍ മ്യൂസിക് ആസ്വദിച്ച് ജീവനക്കാര്‍ക്ക് ജോലി ചെയ്യാം. ജൂലൈ 14 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷന്‍ സ്ഥിതി ചെയ്യുന്നത്. അതേ സമയം, ഏതൊക്കെ പാട്ടുകളാകും ഇവിടെ അലയടിക്കുക എന്ന കാര്യം ഉത്തരവിലില്ല. പ്രണയ?ഗാനങ്ങളാണോ അടിപൊളി പാട്ടുകളാണോ വിഷാദ?ഗാനങ്ങളാണോ അതോ ഇനി വിപ്ലവ?ഗാനങ്ങളാണോ എന്ന കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതില്‍ തന്നെ പഴയ പാട്ടുകളാണോ പുതിയ ന്യൂജെന്‍ പാട്ടുകളാണോ എന്ന കാര്യവും അറിയില്ല. മറ്റൊരു കാര്യം ഈ പാട്ട് എല്ലാവര്‍ക്കും സ്വീകാര്യമാകുമോ എന്നതാണ്. പല പ്രായത്തിലുള്ള പല അഭിരുചികളുള്ളവര്‍ ജോലി ചെയ്യുന്ന സ്ഥലമല്ലേ? മനസ്സിന് സന്തോഷം നല്‍കുന്ന പാട്ടുകളാണ് ജോലി സമയത്ത് നല്ലതെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെത്രേ. എന്തായാലും പാട്ട് കേട്ട് ജോലി ചെയ്യാന്‍ പോവുകയാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍.

Top