പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കി

ണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാനാവുന്ന പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കി. മൊബൈല്‍ ഫോണുകളിലേക്ക് ലൈറ്റ് പതിപ്പ് കൂടി അവതരിപ്പിക്കുന്നതോടെ കൂടുതല്‍ സാധാരണക്കാരായ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളിലേക്ക് പബ്ജി ഗെയിം എത്തും.

പബ്ജി മൊബൈല്‍ ലൈറ്റിന്റെ സൈസ് 400 എംബി മാത്രമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പബ്ജി ലൈറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും.

60 കളിക്കാര്‍ക്ക് വേണ്ടിയുള്ള ചെറിയ മാപ്പ് ആണ് പബ്ജി ലൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 മിനിറ്റ് മാത്രമേ ഒരു കളി നീണ്ടു നില്ക്കുകയുള്ളൂ. ഇതുവഴി ഡേറ്റ ലാഭിക്കാനാവും. പബ്ജി മൊബൈല്‍ ലൈറ്റില്‍ പുതിയതായി അംഗമാവുന്നവര്‍ക്ക് വിവിധ പാരിതോഷികങ്ങളും നല്‍കുന്നുണ്ട്.

Top