പുതിയ ഗോള്‍ഡന്‍ വുഡ്സ് മാപ്പുമായി പബ്ജി മൊബൈല്‍ ലൈറ്റ് അപ്ഡേറ്റ്

ബ്ജി മൊബൈല്‍ ലൈറ്റ് അപ്ഡേറ്റില്‍ പുതിയ ഗോള്‍ഡന്‍ വുഡ്സ് മാപ്പ് അവതരിപ്പിച്ചു. പബ്ജി മൊബൈല്‍ ലൈറ്റിന്റെ 0.14.1 അപ്ഡേറ്റ് അടുത്തിടെയാണ് ഉപയോക്താക്കളില്‍ എത്തിയത്. പുതിയ ഗെയിമിങ് മോഡും പുതിയ വാഹനവും ഇതിലുണ്ട്.

പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പില്‍ മാത്രമാണ് ഗോള്‍ഡന്‍ വുഡ്സ് മാപ്പ് ഉള്ളത്. ചെറിയ മരങ്ങള്‍ നിറഞ്ഞ ചെറു നഗരമാണിത്.

ആര്‍പിജി -7 ഉപയോഗിച്ചുള്ള ഫയര്‍ ഫൈറ്റ് വാര്‍ എന്ന ഗെയിമിങ് മോഡ് ആണ് പുതിയ അപ്ഡേറ്റിന്റെ ഒരു പ്രത്യേകത. ഇത് കൂടാതെ യുഎസെഡ് ഫോര്‍ വീലര്‍ വാഹനവും പിപി-19 സബ്-മെഷീന്‍ ഗണ്‍, ക്യൂബിഎസ്, ക്യുബിയു ഡിഎംആര്‍ റൈഫിള്‍ എന്നിവയും പബ്ജി മൊബൈല്‍ ലൈറ്റിലുണ്ട്.

Top