പുതിയ പേരിൽ പബ്ജി മൊബൈൽ വീണ്ടും ഇന്ത്യയിലെത്തി

കേന്ദ്രസർക്കാർ പബ്ജി മൊബൈൽ നിരോധിച്ചത് ശേഷം കമ്പനി നിരവധി തവണയായി ഇന്ത്യയിലേക്ക് ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ പേര് മാറ്റി പബ്ജി വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുകയാണ്.

ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഗെയിം വീണ്ടും എത്തിയിരിക്കുന്നത്. ഇന്ത്യയിലെ സെൻസർഷിപ്പും പുതിയ ഡാറ്റാ നിയമങ്ങളും അനുസരിച്ചാണ് ഗെയിം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പബ്ജി പ്രേമികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇത്.

Top