വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ടാന്‍സെന്റ് ഗെയിംസ് PUBG പുറത്തിറക്കി

മൊബൈല്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ടാന്‍സെന്റ് ഗെയിംസ് PUBG പുറത്തിറക്കി. സാംസങ് ഗാലക്‌സി നോട്ട് 9 കീനോട്ടിനൊപ്പം ഫോര്‍ട്ട്‌നൈറ്റ് ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ചതിന് പിന്നാലെ മത്സരം കടുപ്പിക്കാനുറച്ചാണ് റോയല്‍ ഗെയിം PUBGയുടെ വരവ്. ഫിലിപ്പിന്‍സിലാണ് PUBG മൊബൈല്‍ ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്ന PUBG മൊബൈല്‍ ലൈറ്റില്‍ കളിക്കാരുടെ എണ്ണം 100ല്‍ നിന്ന് 40ആയി കുറച്ചിട്ടുണ്ട്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലും കളിക്കുന്നതിനായി 2*2 km മാപ്പുകളാണ് ഇതിലുള്ളത്. ഇത് ഗെയിമിന്റെ വേഗത വര്‍ധിപ്പിക്കും.

pub

PUBGയുടെ മൂന്നാമത്തെ പതിപ്പാണിതെന്ന് വേണമെങ്കില്‍ പറയാം. പിസികണ്‍സോള്‍ പതിപ്പിനും മൊബൈല്‍ പതിപ്പിനും പുറമെയാണ് കമ്പനി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഫോര്‍ട്ട്‌നൈറ്റും PUBGയും ബാറ്റില്‍ റോയല്‍ ഗെയിമുകളാണ്. മാപ്പില്‍ 100 കളിക്കാരുണ്ടാകും. അവിടെ നിന്ന് രക്ഷപ്പെടുകയാണ് ഓരോ കളിക്കാരന്റെയും ലക്ഷ്യം. ഒടുവില്‍ അവശേഷിക്കുന്ന കളിക്കാരനാണ് വിജയി. ഇന്ത്യയില്‍ PUBG മൊബൈല്‍ ആപ്പ് ഉടന്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

Top