ബംഗളൂരുവിൽ പബ് ഉടമ വെടിയേറ്റ് മരിച്ചു

ബംഗളുരു : ബംഗളൂരുവില്‍ പബ് ഉടമ വെടിയേറ്റു മരിച്ചു. 45കാരനായ മനീഷ് ഷെട്ടിയാണ് മരിച്ചത്. ആര്‍എച്ച്പി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പബ്ബിന്റെ ഉടമയാണ് ഇദ്ദേഹം.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് മനീഷ് ഷെട്ടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top