ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കല മെഡലുമായി പി യു ചിത്ര

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ പി യു ചിത്രയ്ക്ക് വെങ്കലം. 1500 മീറ്ററിലാണ് ചിത്ര വെങ്കല മെഡല്‍ സ്വന്തമാക്കിയത്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി യു ചിത്ര നേരത്തെ പറഞ്ഞിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു. നല്ല രീതിയില്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ സാധിച്ചു. ഹീറ്റ്‌സ് ഇല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കില്ല. നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യും. എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ചിത്ര പറഞ്ഞു.

Top