സ്വര്‍ണ നേട്ടവുമായ് എത്തിയ ചിത്രക്ക് ജന്മനാടിന്റെ ഊഷ്മള സ്വീകരണം

പാലക്കാട്: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം കരസ്തമാക്കിയ പി.യു ചിത്രക്ക് ജന്മനാട്ടില്‍ വന്‍ സ്വീകരണം. സ്വന്തം നാടായ മുണ്ടൂലിലെ സ്‌നേഹിതരാണ് ചിത്രയെ ആഘോഷാരവങ്ങളോടെ വരവേറ്റത്. സ്വര്‍ണനേട്ടത്തില്‍ ആഹ്‌ളാദം പങ്കുവച്ച ചിത്ര മത്സരം പലഘട്ടത്തിലും കടുപ്പമേറിയിരുന്നതാണെന്നും, എന്നാല്‍ അതിനെ തരണം ചെയ്യാന്‍ തനിക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. കൂടാതെ തന്റെ അടുത്ത ലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റാണെന്നും താരം വ്യക്തമാക്കി.

ഭുവനേശ്വറിലെ നേട്ടം നിലനിര്‍ത്തിയെങ്കിലും സീസണിലെ മികച്ച സമയം കണ്ടെത്താന്‍ ചിത്രക്കായില്ല. ജക്കാര്‍ത്ത 2018 ഏഷ്യന്‍ ഗെയിംസില്‍ ചിത്രയെ മൂന്നാം സ്ഥാനത്തക്ക് പിന്തളളിയ ബഹ്‌റൈന്‍ താരം ഗാഷോ ഇത്തവണയും നേരിയ വെല്ലുവിളിയായി. ആഫ്രിക്കന്‍ താരങ്ങളോടൊത്തുളള മത്സരം മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും ചിത്ര പറഞ്ഞു.

Top