പി യു ചിത്രയെ ഒഴിവാക്കിയതില്‍ പി ടി ഉഷയ്ക്കും പങ്കെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

pt-usha

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി. ഉഷയ്ക്കും പങ്കെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ.

താന്‍ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കാമെന്ന നിര്‍ദേശത്തെ സെക്രട്ടറി സി.ക. വല്‍സനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്നും അവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഉഷ നേരത്തെ പറഞ്ഞിരുന്നു.

Top