നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യം; ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് പി.ടി.

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ രംഗത്ത്. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം നിരാശപ്പെടുത്തിയെന്നും ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണമെന്നും പി.ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു. കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി. തോമസ് വ്യക്തമാക്കി.

Top