പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; പിടിഐ സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു

suicide-attack

ദേരാ ഇസ്മയില്‍ ഖാന്‍: പാക്കിസ്ഥാനിലെ ദേരാ ഇസ്മയില്‍ ഖാന്‍ പ്രവശ്യയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് സ്ഥാനാര്‍ത്ഥി സര്‍ദാര്‍ ഇക്രമൂല്ല ഗാന്ധാപൂര്‍ കൊല്ലപ്പെട്ടു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പി.കെ 99 മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി മൃതദേഹം കുളച്ചി കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

ജൂലൈ 10 ന്, പെഷവാറിലെ അവാമി നാഷണല്‍ പാര്‍ട്ടിയുടെ (ANP) റാലിയിലേയ്ക്ക് ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടി നേതാവ് ഹാരൂണ്‍ ബിലോറിനും ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന മാസ്റ്റൂണ്‍ സ്‌ഫോടനത്തിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Top