പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

ഡൽഹി: ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്ക്. പി ടി ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു.

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് മോദി ട്വീറ്റ് ചെയ്തു.

കായികരംഗത്തെ അവരുടെ നേട്ടം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജ എന്നാണ് മോദിയുടെ പ്രതികരണം.

Top