പി ടി ഉഷയുടെ ജീവിതകഥ സിനിമയാകുന്നു; അത്‌ലറ്റാവാന്‍ കത്രീന കൈഫ് എന്ന് സൂചന

ന്ത്യന്‍ അത്ലറ്റിക്സിന്റെ മുഖമായി മാറിയ പി ടി ഉഷയുടെ ജീവിതകഥ സിനിമയാകുന്നു. രേവതി വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പയ്യന്നൂര്‍ സ്വദേശിയായ ഡോ. സതീഷ് സര്‍ഗമാണ്. ചിത്രത്തില്‍ കത്രീന കൈഫ് പി.ടി ഉഷയായി എത്തുമെന്നാണ് സൂചന.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുക. 100 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് കണക്കാക്കുന്നത്. നേരത്തേ ബോക്സിംഗ് താരം മേരി കോമായും പ്രിയങ്ക സ്‌ക്രീനിലെത്തിയിട്ടുണ്ട്. 101 അന്താരാഷ്ട്ര മെഡലുകള്‍ സ്വന്തമാക്കിയ പി ടി ഉഷയ്ക്ക് ഒളിംപിക്സ് മെഡല്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് നഷ്ടമായത്. നിലവില്‍ റെയ്ല്‍വേ ജീവനക്കാരിയായ ഉഷ അത്ലറ്റിക്സ് പരിശീലനത്തിനായി ഒരു കോച്ചിംഗ് സെന്ററും നടത്തുന്നുണ്ട്.

Top