സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യമന്ത്രിയെ ഇവര്‍ പലതവണ കണ്ടിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും ലൊക്കേഷനും പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നും പി.ടി. തോമസ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ടെന്നും പിണറായിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പി.ടി. തോമസ് ആരോപിച്ചു.

പിണറായിയുടേത് കുറ്റവാളികളോട് മനപ്പൂര്‍വം കണ്ണടയ്ക്കുന്ന നിലപാടാണ്. മുഖ്യമന്ത്രി ബിസിനസുകാരിയുടെ അച്ഛന്‍ മാത്രമായി മാറുന്നുവെന്നും തോമസ് പരിഹസിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കോവിഡ് കാലത്തെ വിദേശയാത്രകളും പരിശോധിക്കണമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top