ഉമ്മൻ ചാണ്ടി അടുത്ത തിരഞ്ഞെടുപ്പിലും നയിക്കുമെന്ന് പി.ടി തോമസ് എം.എൽ.എ

മ്മൻ ചാണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് കോൺഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എൽ.എ.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സംയുക്തമായി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകുമെന്നും പി.ടി വ്യക്തമാക്കി.

എക്സ് പ്രസ്സ് കേരളക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തനക്ക് ഗ്രൂപ്പുണ്ടെന്നും എന്നാൽ ഇപ്പോൾ ഗ്രൂപ്പിൽ സജീവമല്ലന്നും പി.ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നതിനെതിരെയും രൂക്ഷമായാണ് പി.ടി തോമസ് വിമർശിച്ചത്.

മുൻപ് എ വിഭാഗത്തിൻ്റെ ശക്തനായ നേതാവായ പി.ടി തോമസ് കുറച്ച് കാലമായി ഗ്രൂപ്പിൽ സജീവമായിരുന്നില്ല. അദ്ദേഹം എ ഗ്രൂപ്പിൽ സജീവമാകണമെന്ന് ഗ്രൂപ്പ് അണികൾ ഇപ്പോഴും ശരിക്കും ആഗ്രഹിക്കുന്നുണ്ട്.

മുൻ ഇടുക്കി എം.പി കുടിയായ പി.ടി തോമസ്,ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി രംഗത്ത് വന്നത് സീറോ മലബാർസഭയെ ചൊടിപ്പിച്ചിരുന്നു. ബിഷപ്പ് തന്നെ പരസ്യമായി പിടിക്ക് എതിരെ രംഗത്ത് വരികയുണ്ടായി.ഇടുക്കി പാർലമെൻ്റ് സീറ്റ് ഇതേ തുടർന്ന് നിഷേധിക്കപ്പെട്ടിട്ടും നിലപാട് മാറ്റാൻ പി.ടി തോമസ് തയ്യാറായിരുന്നില്ല. പിന്നീട് വി.എം സുധീരൻ കെ.പി.സി.സി പ്രസിഡൻ്റായിരിക്കെയാണ് തൃക്കാക്കര സീറ്റ് പി.ടിക്ക് ലഭിച്ചിരുന്നത്.

മികച്ച സംഘാടകൻ കൂടിയായ പി.ടിക്ക് കോൺഗ്രസ്സിൽ വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അത് കൊണ്ടു തന്നെ പി.ടിയുടെ പുതിയ നിലപാട് കോൺഗ്രസ്സ് രാഷ്ട്രിയത്തിൽ നിർണ്ണായകമാകും.

വീഡിയോ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം ചുവടെ:-

Top