ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ മണിയും ജോയ്‌സ് ജോര്‍ജുമെന്ന്‌ പി.ടി. തോമസ്

തൊടുപുഴ: ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ മന്ത്രി എം.എം. മണിയുടേയും ജോയ്‌സ് ജോര്‍ജ് എംപിയുടേയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് പി.ടി. തോമസ് എംഎല്‍എ.

്കയ്യേറ്റ മാഫിയകള്‍ പിണറായി സര്‍ക്കാരിന്റെ കീഴിലാണെന്നും മൂന്നാറില്‍ 300 ഏക്കര്‍ സ്ഥലം വ്യാജ രേഖകളിലൂടെ കൈവശപ്പെടുത്താന്‍ കൂട്ടു നിന്നത് മണിയും ജോയ്‌സ് ജോര്‍ജും ആണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനിയുമായി മണിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും ജോയ്‌സ് ജോര്‍ജും മണിയും ചേര്‍ന്ന് ഇടുക്കി ജില്ലയിലെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്നും പി.ടി തോമസ് ആരോപിച്ചു.

Top