പി.ടിയാണ് യഥാർത്ഥ ജനനേതാവ്, നിലപാടു തുറന്നു പറഞ്ഞ അഭിമുഖം . . .

പി.ടി.തോമസ് എന്ന ജനകീയ നേതാവ് . . . ഇനി ഓര്‍മ്മയാണ്. സങ്കുചിത മത മേലധ്യക്ഷന്‍മാര്‍ക്ക് പോലും തന്റെ ശരീരം വിട്ടുകൊടുക്കാതെ മരണത്തില്‍ പോലും മറുപടി കൊടുത്തുള്ള ആ യാത്ര രാഷ്ട്രീയ കേരളത്തിനു നല്‍കിയിരിക്കുന്നത് വലിയ സന്ദേശം കൂടിയാണ്. പ്രകൃതി സംരക്ഷണം എന്നത് കേവലം വാക്കുകളില്‍ മാത്രമല്ല മരണത്തില്‍ പോലും പ്രകടമാക്കിയ നേതാവാണ് പി.ടി.

ഇത്തരം ജന്മങ്ങള്‍ അപൂര്‍വ്വമാണ്. കോണ്‍ഗ്രസ്സുകാരനായ കമ്യൂണിസ്റ്റുകാരന്‍ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പി.ടി ജനങ്ങള്‍ക്ക് ആരായിരുന്നു എന്നത് അദ്ദേഹത്തിന്റെ വിലാപയാത്ര തന്നെ തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ എക്‌സ്പ്രസ്സ് കേരളയും ആദരാഞ്ജലി അര്‍പ്പിക്കുന്നു.

പി.ടി തോമസ് മുന്‍പ് എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖം ഇവിടെ കാണാം . . .

EXPRESS KERALA INTERVIEW

Top