pt thomas against pinaray-actress assault issue

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന നിലപാട് മുഖ്യമന്ത്രി തിരുത്തിയത് സിബിഐ അന്വേഷണം വരുമെന്ന ഭയം മൂലമാണെന്ന് പി ടി തോമസ് എംഎല്‍എ.

സിബിഐ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്നും, ഇത് തടയാനാണ് മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞതെന്നും പി ടി തോമസ് വിമര്‍ശിച്ചു.

സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപവാസസമരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് പിടി തോമസ് എംഎല്‍എ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

Top