Psy’s New ‘Daddy’ Video Is as Crazy as ‘Gangnam Style’

2012ല്‍ പുറത്തിറങ്ങിയ വീഡിയോ ആല്‍ബമായ ഗംഗ്‌നം സ്‌റ്റൈലിന്റെ മെഗാഹിറ്റിന് ശേഷം കൊറിയന്‍ പോപ് താരമായ സൈയുടെ പുതിയ ആല്‍ബം വന്‍ഹിറ്റിലേക്ക്. ഡാഡി എന്ന മ്യൂസിക് വീഡിയോ തിങ്കളാഴ്ചയാണ് റിലീസ് ചെയ്തത്.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നവജാത ശിശു, കുട്ടി, അച്ഛന്‍, മുത്തച്ഛന്‍ എന്നിങ്ങനെ നിരവധി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൈ പ്രത്യക്ഷപ്പെടുന്നത്.

തമാശ നിറഞ്ഞ ചുവടുകളാണ് ഡാഡിയുടേയും പ്രത്യേകത. ഒരു കുഞ്ഞിന്റെ ജനനത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് സൈയുടെ കുഞ്ഞുമുഖം പ്രത്യക്ഷപ്പെടുന്നു. ഇതുവരെയും ഒരുകോടിയിലധികം പേരാണ് യൂ ട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്.

Top