കൗണ്‍സിലിംഗിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൗണ്‍സിലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. മനഃശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പഠനത്തിലെ പോരായ്മ മറികടക്കാനായി കൗണ്‍സിലിംഗിന് വന്ന കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുത്തത്. ഇയാള്‍ക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി നിലനില്‍ക്കുന്നുണ്ട്. അന്നും ഫോര്‍ട്ട് പൊലീസ് ഗിരീഷിനെതിരെ കേസെടുത്തിരുന്നു. പക്ഷെ ഉന്നത രാഷ്ട്രീയ ഇടപടെല്‍ ഉണ്ടയാതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തില്ല. ആ കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം തള്ളിയതിനാല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയായിരുന്നു ഗിരീഷ്.

അതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സയ്‌ക്കെതിത്ത ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഒരു കേസുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതി ഈ എഫ്‌ഐഐര്‍ റദ്ദാക്കിയിരുന്നു.

Top