ഹൈദരാബാദിൽ കൊലപാതക പരമ്പരകൾ നടത്തിയ സൈക്കോ കില്ലർ പിടിയിൽ

ഹൈദരാബാദ് : പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൃ​ഗീയമായാണ് ഇയാൾ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ പലരും അജ്ഞാതരാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

Top