ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക്

ഡൽഹി: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 കുതിച്ചുയർന്നു. ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം 6 (ഇഒഎസ്-6). പിഎസ്എൽവിയുടെ 56-ാമത്തെ വിക്ഷേപണ ദൗത്യമാണിത്.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത.

ഇഒഎസ്-6ന് പുറമേ ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹം, ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്പേസിന്റെ ‘തൈബോൾട്ട്’ (2 ഉപഗ്രഹങ്ങൾ), യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങൾ എന്നിവയെയും വഹിച്ചാണ് പിഎസ്എൽവി കുതിച്ചുയർന്നത്.

Top