ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്രംകു​റി​ക്കാ​ന്‍ ഇ​സ്രോ ; പി​എ​സ്‌എ​ല്‍​വി​യു​ടെ അന്‍പ​താം വി​ക്ഷേ​പ​ണം ഇ​ന്ന്

ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ര്‍ 1 ആ​ണ് അന്‍പതാം ദൗ​ത്യ​ത്തി​ല്‍ പി​എ​സ്‌​എ​ല്‍​വി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക.

ഇ​ന്നു വൈ​കുന്നേരം 3.28ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്നാ​ണ് റി​സാ​റ്റ് -2 ബി​ആ​ര്‍ 1ന്‍റെ വി​ക്ഷേ​പ​ണം. പി​എ​സ്‌എ​ല്‍​വി​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ക്യു ​എ​ല്‍ റോ​ക്ക​റ്റു​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം ന​ട​ക്കു​ക. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണ് നടക്കുന്നത്. 16 മിനിറ്റിനുള്ളില്‍ റിസാറ്റ് 2- ബിആര്‍ വണിനെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും.

തുടര്‍ന്ന് മറ്റ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും.21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൌത്യം അവസാനിക്കുമെന്നാണ് ഇസ്രോയുടെ കണക്ക്കൂട്ടല്‍.

ഇ​തു​വ​രെ ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ട്രാ​ക്ക് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് പി​എ​സ്‌​എ​ല്‍​വി 50-ാം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും മി​ക​ച്ച​തു​മാ​യ വി​ക്ഷേ​പ​ണ റോ​ക്ക​റ്റെ​ന്ന​താ​ണ് പി​എ​സ്‌എ​ല്‍​വി​യു​ടെ പ്ര​ത്യേ​ക​ത.

ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിതാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വി റോക്കറ്റ് . ഐഎസ്ആര്‍ഒയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2- ബിആറിനെയും വഹിച്ചാണ് യാത്ര. കൂടെ അമേരിക്ക, ഇസ്രായേല്‍, ഇറ്റലി ,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

Top