ശ്രീഹരിക്കോട്ട: എട്ട് കൃത്രിമോപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി35 വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി. ഉപയോഗിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹവിക്ഷേപണമാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേണം
350 ടണ്‍ ഭാരമുള്ള പി.എസ്.എല്‍.വി. സി35 റോക്കറ്റാണ് തിങ്കളാഴ്ച രാവിലെ 9.12ന് ഉപഗ്രഹങ്ങളെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. കാലാവസ്ഥാ, സമുദ്ര പഠനത്തിനായുള്ള സ്‌കാറ്റ്‌സാറ്റ്1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി35 ഭ്രമണപഥത്തിലെത്തിക്കുക.
ഒരേ ദൗത്യത്തില്‍ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ ശ്രമമാണിത്. ഒപ്പം ഏറ്റവും ദൈര്‍ഘ്യമേറിയ പിഎസ്എല്‍വി ദൗത്യവും. സാധാരണ 20 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തീകരിക്കാറുള്ള സ്ഥാനത്ത് ഇക്കുറി രണ്ടു മണിക്കൂറും 15 മിനിറ്റുമെടുത്താണ് വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗണ്‍ ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ശനിയാഴ്ച തുടങ്ങിയിരുന്നു.
അള്‍ജീരിയയുടെ മൂന്നും അമേരിക്കയുടെ യും കാനഡയുടെയും ഓരോന്ന് വീതവും ഉപഗ്രഹങ്ങള്‍ക്കു പുറമെ ബോംബെ ഐഐടിയുടെ ‘പ്രഥം’, ബെംഗളൂരുവിലെ സ്വകാര്യ സര്‍വ്വകലാശാലയുടെ ‘പിസാറ്റ്’ എന്നിവയാണ് പിഎസ്എല്‍വി സി35 ഭ്രമണപഥങ്ങളിലെത്തിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വൃത്തങ്ങള്‍ അറിയിച്ചു.