നവംബറില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തരുത്; ബി.സി.സി.ഐയുടെ ആവശ്യം തള്ളി പി.സി.ബി

ലാഹോര്‍: നവംബറില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തരുതെന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി).

ഒക്ടോബര്‍-നവംബറില്‍ ഐ.പി.എല്‍ നടത്താനുള്ള ബി.സി.സി.ഐയുടെ ശ്രമങ്ങള്‍ക്കാണ്് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഐ.സി.സി നീട്ടിവെച്ചാല്‍ ഐ.പി.എല്‍ നടത്താം എന്നായിരുന്നു ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് ഘട്ടവും മാറ്റിവെച്ചിരുന്നു. ഈ മത്സരങ്ങള്‍ നവംബറില്‍ നടത്താനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

ലോക ക്രിക്കറ്റിലെ ഏറ്റവു വലിയ ലീഗായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പി.സി.ബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി വ്യക്തമാക്കി. പാകിസ്താന്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top