ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ലിയോണല്‍ മെസിയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജി രണ്ടിനെതിരെ നാല് ഗോളിന് ബ്രെസ്റ്റിനെ തോല്‍പിച്ചു. ആന്‍ഡര്‍ ഹെരേര, കിലിയന്‍ എംബാപ്പേ, ഇഡ്രിസ ഗയേ, ഏഞ്ചല്‍ ഡി മരിയ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്.

23, 36, 73, 90 മിനിറ്റുകളില്‍ ആയിരുന്നു പിഎസ്ജിയുടെ ഗോളുകള്‍. ഫ്രാങ്ക് ഹൊണോറാട്ട്, സ്റ്റീവ് മൂണി എന്നിവരാണ് ബ്രെസ്റ്റിന്റെ സ്‌കോറര്‍മാര്‍. മൂന്ന് കളിയില്‍ ഒന്‍പത് പോയിന്റുമായി പിഎസ്ജി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

Top