psg vs gl ipl

രാജ്‌കോട്ട്: പുനെക്കെതിരെ ഗുജറാത്ത് വാരിയേഴ്‌സിന് തകര്‍പ്പന്‍ ജയം.

ഏഴു വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. പുനെ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. ഓപ്പണര്‍മാരായ ഡെയ്ന്‍ സ്മിത്തും (47) ബ്രണ്ടന്‍ മക്കല്ലവും (49) നല്‍കിയ മികച്ച തുടക്കമാണ് പുനെയെ മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഇരുവരും കൂടി ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് നേടി.

എന്നാല്‍ അവസാന ഓവറില്‍ ഓസീസ് ബോളര്‍ ആന്‍ഡ്രൂ ടൈയുടെ ഹാട്രിക് പ്രകടനമാണ് പുനെയ്ക്ക് വലിയ സ്‌കോര്‍ നിഷേധിച്ചത്. ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റാണ് ടൈ വീഴ്ത്തിയത്.

ധോണിയും രഹാനെയും പരാജയപ്പെട്ടതും പുനെയ്ക്കു തിരിച്ചടിയായി. ഓപ്പണറായിറങ്ങിയ രഹാനെ മൂന്നു പന്തില്‍ റണ്‍സൊന്നും നേടാനാകാതെയാണ് മടങ്ങിയത്. തുടര്‍ച്ചയായ നാലാം മല്‍സരത്തിലും പരാജയപ്പെട്ട ധോണിക്ക് എട്ടു പന്തില്‍ അഞ്ചു റണ്‍സാണ് നേടാനായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്മിത്തും മക്കല്ലവും നല്‍കിയത് സ്‌ഫോടനാത്മകമായ തുടക്കമാണ്. 8.5 ഓവറില്‍ 94 റണ്‍സ് നേടിയ ഇരുവരും ഗുജറാത്ത് വിജയത്തിന് അടിത്തറയിട്ടു. 30 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 47 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്തായത്. 32 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 49 റണ്‍സ് മക്കല്ലം നേടി.

Top