പി എസ് ജി താരം നെയ്മര്‍ തിരിച്ചെത്തുന്നു

രിക്ക് മൂലം വിശ്രമത്തിലായിരുന്ന പി എസ് ജി താരം നെയ്മര്‍ ജൂനിയര്‍ തിരിച്ചെത്തുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച തന്നെ താരം ടീമിലേയ്ക്ക് തിരിച്ചു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോണിക്കെക്കെതിരെ ആയിരിക്കും താരത്തിന്റെ ആദ്യ കളി എന്നാണ് റിപ്പോര്‍ട്ട്‌. ഈ മത്സരത്തില്‍ ഒരു പോയിന്റ് നേടാന്‍ കഴിഞ്ഞാല്‍ പി എസ് ജി ഫ്രാന്‍സിലെ ജേതാക്കളാകും.

ജനുവരി 23 നാണ് കാലിന് പരിക്കേറ്റ് താരം മത്സരത്തില്‍ നിന്ന് പുറത്തു പോയത്.

Top