ലോകകപ്പ് വിജയത്തില്‍ മെസ്സിയെ ആദരിച്ചില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി പിഎസ്ജി

പാരിസ്: അര്‍ജിന്റീനയുടെ ലോകകപ്പ് വിജയത്തില്‍ മെസ്സിയെ ആദരിച്ചില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി പിഎസ്ജി. ക്ലബ് ചെയര്‍മാന്‍ നാസര്‍ അല്‍ ഖെലൈഫി ആണ് ആരോപണത്തിന് മറുപടിയുമായി എത്തിയത്. പിഎസ്ജി മെസ്സിയെ ബഹുമാനിക്കുന്നു. അര്‍ജന്റീനന്‍ ഇതിഹാസത്തിന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നു. പക്ഷേ മെസ്സിക്കൊപ്പം ലോകകപ്പ് നേട്ടം ആ?ഘോഷിക്കാന്‍ കഴിയില്ലെന്നാണ് പിഎസ്ജി ചെയര്‍മാന്റെ മറുപടി.

ലോകകപ്പ് നേടിയ 25 അം?ഗ അര്‍ജന്റീനന്‍ ടീമില്‍ തനിക്ക് മാത്രമാണ് ക്ലബ് യാതൊരു അം?ഗീകാരവും നല്‍കാതിരുന്നുതെന്ന് മെസ്സി പ്രതികരിച്ചിരുന്നു. അര്‍ജന്റീനന്‍ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അലെക്സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്ക് വലിയ സ്വീകരണമാണ് ക്ലബുകള്‍ ഒരുക്കിയത്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു മെസ്സിയുടെ വാക്കുകള്‍.

പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബാണ്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത് മെസ്സിയും അര്‍ജന്റീനയുമാണ്. പിഎസ്ജിയിലെ മെസ്സിയുടെ സഹതാരങ്ങള്‍ ഫ്രാന്‍സ് ടീമില്‍ അം?ഗമാണ്. പിഎസ്ജി ആരാധകരും ഫ്രാന്‍സ് സ്വദേശികളാണ്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ഹീറോയ്ക്കുള്ള അം?ഗീകാരങ്ങള്‍ ഒഴിവാക്കിയതെന്നും നാസര്‍ അല്‍ ഖെലൈഫി വ്യക്തമാക്കി.

 

Top