ഫ്രഞ്ച് ലീഗ് കപ്പ്; തകര്‍പ്പന്‍ ജയത്തോടെ പിഎസ്ജി സെമി ഫൈനലില്‍

പാരിസ്: ഫ്രഞ്ച് ലീഗ് കപ്പ് സെമി ഫൈനലില്‍ പിഎസ്ജി വമ്പന്‍ ജയം. ഇതോടെ പിഎസ്ജി ഫൈനലിലെത്തുകയും ചെയ്തു. റീംസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പിഎസ്ജി തോല്‍പ്പിച്ചത്.

കോപ്പ ഇറ്റാലിയോയില്‍ യുവന്റസും ജയം സ്വന്തമാക്കി. റോമയെയാണ് യുവന്റസ് 3-1ന് തോല്‍പ്പിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികച്ച പ്രകടനമായിരുന്നു ടീമിനെ മുന്നിലെത്തിച്ചത്.

പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത് മാര്‍ക്വീനോസ്(9), തന്‍ഗസ് കൊവാസ്സി(77) എന്നീ താരങ്ങളായിരുന്നു. ഗിസ്ലായിന്‍ കൊനന്റെ സെല്‍ഫ് ഗോളും പിഎസ്ജിക്ക് നേട്ടമായിരുന്നു. കോനന്‍ 31-ാം മിനിറ്റിലായിരുന്നു ഗോള്‍ അടിച്ചത്.

Top