psg playerS face angry fans at airport

പാരിസ്: ബാര്‍സയോടു തോറ്റു നാട്ടില്‍ തിരിച്ചെത്തിയ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) ടീമിനു നേരെ വിമാനത്താവളത്തില്‍ കയ്യേറ്റശ്രമം.

യുവേഫ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ 6-1നു പരാജയപ്പെട്ട പിഎസ്ജി താരങ്ങളും കുടുംബാംഗങ്ങളും നാട്ടില്‍ തിരികെ എത്തിയപ്പോഴായിരുന്നു അക്രമം. കളിക്കാരെ അസഭ്യം പറഞ്ഞ ഒരുസംഘം ആളുകള്‍ കയ്യേറ്റത്തിനും മുതിര്‍ന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു ടീമിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പിന്നീടു പൊലീസ് അകമ്പടിയോടെയാണു വിമാനത്താവളത്തിനു പുറത്തേക്കു പോകാന്‍ അനുവദിച്ചത്.

വിമാനത്താവളത്തിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങളും പ്രതിഷേധക്കാര്‍ കേടുവരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. പാരിസില്‍ നടന്ന ആദ്യപാദ മല്‍സരം 4-0നു ജയിച്ച പിഎസ്ജിയും ആരാധകരും വിജയപ്രതീക്ഷയിലായിരുന്നു.

Top