പെനാല്‍റ്റി വിവാദം, നെയ്മര്‍ക്ക് പണം വാഗ്ദാനം ചെയ്തില്ലെന്നു പിഎസ്ജി മാനേജ്‌മെന്റ്

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പിഎസ്ജിയിലെ പെനാല്‍റ്റി വിവാദം തുടരുന്നു.

പെനാല്‍റ്റിയെടുക്കാന്‍ നെയ്മറെ അനുവദിക്കാന്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിക്ക് 10 ലക്ഷം യൂറോ ക്ലബ്ബ് വാഗ്ദാനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പിഎസ്ജി മാനേജ്‌മെന്റ് രംഗത്തെത്തി.

ഫ്രഞ്ച് പത്രമായ ലെ പാരീസെനാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, സെറ്റ് പീസുകള്‍ നെയ്മര്‍ക്കു നല്‍കാന്‍ ക്ലബ്ബ് വാഗ്ദാനം ചെയ്ത പണം കവാനി നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

സെറ്റ് പീസുകള്‍ എടുക്കുന്നതിനെ ചൊല്ലി നെയ്മറും കവാനിയും തമ്മില്‍ അടുത്തിടെ തര്‍ക്കമുണ്ടായിരുന്നു. ഒളിംപിക് ലയോണിനെതിരെ മല്‍സരത്തിനിടെയായിരുന്നു സംഭവം.

ഇതേതുടര്‍ന്ന് കവാനിയെ വില്‍ക്കണമെന്ന് നെയ്മര്‍ ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സ്പാനിഷ് പത്രമായ ‘സ്‌പോര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിക്കാര്‍ഡ് തുകയ്ക്ക് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നെത്തിയ നെയ്മറുടെ തീരുമാനങ്ങള്‍ തന്റെ സൂപ്പര്‍താര പദവിക്കു മങ്ങലേല്‍പ്പിച്ചതാണു കവാനിയെ ചൊടിപ്പിച്ചതെന്നാണു സംസാരം. കഴിഞ്ഞ സീസണുകളിലെല്ലാം കവാനിയായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ കുന്തമുന.

എന്നാല്‍ ഈ സീസണില്‍ നെയ്മര്‍ പിഎസ്ജിയില്‍ എത്തിയതോടെ മാധ്യമശ്രദ്ധ മുഴുവനായി നെയ്മറിലേക്കു തിരിഞ്ഞു. ഇത് നെയ്മര്‍-കവാനി പോരിലേക്കു നയിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

Top