പി എസ് ജി തുടക്കം മുതലേ ദുര്‍ബലം; വിമര്‍ശനവുമായി ടീം പരിശീലകന്‍

ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലില്ലിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ പി എസ് ജിയുടെ പരിശീലകന്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്ത്. ടീം ശക്തമല്ല എന്നായിരുന്നു ടുക്കലിന്റെ പ്രതികരണം. ഇന്നലെ 5-1 എന്ന സ്‌കോറിനാണ് പി എസ് ജി ലില്ലിയോട് പരാജയം സമ്മതിച്ചത്. ഇതോടെ ലീഗ് കിരീടം ഉറപ്പാകുന്നത് ഒരു ആഴ്ച കൂടെ നീണ്ടിരിക്കുകയാണ്.

എന്നാല്‍ അടുത്ത കളിയിലും പി എസ് ജി ജയിക്കില്ല എന്ന് ടുക്കല്‍ പറഞ്ഞു. തനിക്ക് അടുത്ത കളിയില്‍ ഇറക്കാന്‍ ആകെ പതിമൂന്ന് താരങ്ങളെ ഉള്ളൂ എന്നും സീസണ്‍ തുടക്കം മുതല്‍ ടീം ദുര്‍ബലമായിരുന്നുവെന്നും ടുക്കല്‍ വിമര്‍ശിച്ചു.

പരിക്ക് കാരണം പി എസ് ജിയുടെ പല താരങ്ങളും പുറത്താണ് എന്നതാണ് ടുക്കലിനെ രോഷാകുലനാക്കുന്നത്. ഇന്നലെ പി എസ് ജിക്കേറ്റ പരാജയം 2010ന് ശേഷമുള്ള ലീഗിലെ അവരുടെ ഏറ്റവും വലിയ പരാജയമായിരുന്നു.

Top