പിഎസ്ജിക്കായി ജീവന്‍ നല്‍കാനും തയാര്‍; നെയ്മര്‍

പാരീസ്: ബോര്‍ഡോക്‌സുമായുള്ള പോരാട്ടത്തിലെ വിജയത്തിനു ശേഷം പിഎസ്ജിക്കായി ജീവന്‍ നല്‍കാനും തയാറെന്നു പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബിന്റെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍.

പിഎസ്ജിയെ സഹായിക്കാനും ഫാന്‍സുമായി ചേര്‍ന്നുപോകാനുമാണു താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതു നിങ്ങളുടെ കാമുകിയെപ്പോലെയാണ്. ചിലപ്പോള്‍ ദേഷ്യപ്പെട്ടും, പക്ഷേ സ്‌നേഹവും ആലിംഗനങ്ങളും കൊണ്ട് ആ ദേഷ്യം ഇല്ലാതാക്കം. ജീവിതം പിഎസ്ജിക്കു നല്‍കിയാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇതു തന്റെ ടീമാണ്. ക്ലബ്ബിനെ സഹായിക്കാനും കൂടുതല്‍ ഗോളുകള്‍ നേടാനുമാണു താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു.

നെയ്മറിന്റെ ഏക ഗോള്‍ മികവിലാണു മത്സരത്തില്‍ പിഎസ്ജി ജയിച്ചതും ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും. ഇതിനു പിന്നാലെയാണു നെയ്മറിന്റെ പ്രതികരണമെത്തിയത്.

ബാഴ്‌സലോണയിലേക്കു മടങ്ങാന്‍ നെയ്മര്‍ നടത്തിയ നീക്കങ്ങളില്‍ പ്രതിഷേധിച്ച് മുന്‍പ് പിഎസ്ജി ആരാധകര്‍ നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഗ്യാലറിയിലിരുന്ന് കൂക്കി വിളിച്ചും ആരാധകര്‍ നെയ്മര്‍ക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ തന്നെ കൂക്കിവിളിച്ച കാണികളെ കൊണ്ടു കൈയടിപ്പിക്കാനും നെയ്മര്‍ക്കു കഴിഞ്ഞിരുന്നു.

Top