ഡച്ച് യുവതാരം സാവി സൈമണ്‍സിനെ തിരികെയെത്തിച്ച് പി.എസ്.ജി

രുപതുകാരനായ ഡച്ച് യുവതാരം സാവി സൈമണ്‍സ് പാരീസ് സെന്റ് ജെര്‍മനില്‍ തിരിച്ചെത്തി. തങ്ങളുടെ അക്കാദമി താരമായ സാവി സൈമണ്‍സിന് ആയി 6 മില്യണ്‍ യൂറോയാണ് പി.എസ്.ജി മുടക്കിയത്. പി.എസ്.വിയില്‍ മികച്ച പ്രകടനം നടത്തിയ താരത്തിനു ആയി പി.എസ്.ജി ബയ് ബാക് ക്ലോസ് ആക്ടിവേറ്റ് ചെയ്യുക ആയിരുന്നു. സൈമണ്‍സ് പിഎസ്വിയുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പ് വെച്ചിരുന്നത്.

നിലവില്‍ ഡച്ച് ലീഗില്‍ മികച്ച പ്രകടനം നടത്തിയ സാവി സൈമണ്‍സിന് ആയി മറ്റ് ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. 48 കളികളില്‍ നിന്ന് 22 ഗോളുകളും 12 അസിസ്റ്റുകളുമായി സൈമണ്‍സ് അവിടെ വളരെ പെട്ടെന്ന് തന്നെ ഒരു സുപ്പെര്‍ സ്റ്റാര്‍ ആയി മാറി.കെഎന്‍വിബി ബെക്കറും ഡച്ച് സൂപ്പര്‍ കപ്പും നേടാന്‍ ക്ലബിനെ താരം സഹായിച്ചു. എന്നാല്‍ പി.എസ്.ജി ക്ലോസ് ആക്ടിവേറ്റ് ചെയ്തതോടെ താരം പാരീസില്‍ എത്തി. നിലവില്‍ എംബപ്പെയും, നെയ്മറും രണ്ടു പേരും പാരീസില്‍ തുടര്‍ന്നാല്‍ സൈമണ്‍സ് ഏതെങ്കിലും ക്ലബില്‍ ലോണില്‍ പോവും ഇനി ഇവരില്‍ ആരെങ്കിലും ക്ലബ് വിട്ടാല്‍ സൈമണ്‍സ് പാരീസില്‍ തുടരും എന്നുമാണ് റിപ്പോര്‍ട്ട്.

Top