പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി വനിതകള്‍

യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ വിജയം സ്വന്തമാക്കി ചെല്‍സി ടീം. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സി പരാജയപ്പെടുത്തിയത്.

ലണ്ടണില്‍ നടന്ന മത്സരത്തില്‍ രണ്ട് ലേറ്റ് ഗോളുകളാണ് ചെല്‍സിയെ രക്ഷിച്ചത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ഹാന്‍ ബ്ലുണ്ടലും, എറിന്‍ കത്‌ബേര്‍ടും ആണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. 27 മാര്‍ച്ചിനാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുക.

Top