പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പിഎസ്‍സി പത്താം തലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എല്‍ഡിസി അര്‍ഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്.

അന്തിമ പരീക്ഷകള്‍ എഴുതുവാന്‍ അര്‍ഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കമ്ബനി, കോര്‍പ്പറേഷന്‍, ബോര്‍ഡുകളിലേക്കുള്ള എല്‍ഡി ടൈപ്പിസ്റ്റ് പരീക്ഷയെഴുതിയവര്‍ക്ക് ഫലം പരിശോധിക്കാം. പിഎസ്‍സി വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. keralapsc.gov.in.

നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് മെയിന്‍ പരീക്ഷയുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് അന്തിമ പരീക്ഷകള്‍ നടക്കുക.

Top