പി എസ് സി പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ല സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്ന് എംഎം മണി

കോട്ടയം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണ്, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് അവര്‍ മറുപടി പറയണം. വേറെ പണി ഇല്ലാത്തതിനാലാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നതെന്നും എംഎം മണി പരിഹസിച്ചു.

അതേസമയം, റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ സമരത്തില്‍ നുഴഞ്ഞുകയറി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശ്രമമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും ജോലി കൊടുക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നാമമാത്രമായ ആളുകളെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. സമരക്കാരുമായുള്ള ചര്‍ച്ച സംബന്ധിച്ചും സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

Top