യുദ്ധസമാനം; കെ എസ് യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രതിഷേധത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും വൈസ് പ്രഡന്റ് സ്‌നേഹയ്ക്കും ഉൽപ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പത്തിലധികം പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചു എന്നാണ് കെ എസ് യു ആരോപിക്കുന്നത്.

സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ എറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. എന്നാൽ നെയിം ബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് ആക്രമിച്ചതെന്നും അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.

Top